പോത്തൻകാേട്: പോത്തൻകോട് ബസ് ടെർമിനലിന് സമീപത്തും ജംഗ്ഷനിലും അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞ . കെട്ടിട ഉടമകളിൽ നിന്നും പിഴയീടാക്കും..പോത്തൻകോട് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ രാത്രിയിൽ മാലിന്യംകൊണ്ട് തള്ളുന്നത് പതിവാക്കിയതിനെ തുടർന്നാണ് നടപടി.
മാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കാത്ത കെട്ടിട. ഉടമകള്‍ക്ക് നോട്ടീസ് നല്‍കി
ജംഗ്ഷനില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മൂന്നിടത്ത് പരിശോധന നടത്തി. മുറികളില്‍ പ്ലാസ്റ്റിക് കവറുകളില്‍ മാലിന്യം ശേഖരിച്ചു വച്ചിരിക്കുന്നത് കണ്ടെത്തി. തുടർന്ന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടെത്തി 10,000 രൂപ പിഴ അടയ്ക്കുന്നതിനുള്ള നോട്ടീസ് നല്‍കി. മാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കാത്ത കെട്ടിടത്തിന്റെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
