മാസപ്പടി കേസില്‍ വീണ വിജയനെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്യും

തിരുവനന്തപുരം| മാസപ്പടി കേസില്‍ വീണ വിജയനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് എസ്എഫ്‌ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടതായിട്ടാണ് വിവരം . കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ് രജിസ്റ്റര്‍ ചെയ്യും. രേഖകള്‍ കിട്ടിയതിനുശേഷമായിരിക്കും ഇഡി നടപടികളിലേക്ക് നീങ്ങുക.

സിംഎംആര്‍എല്‍ ഹർജികളില്‍ ഡല്‍ഹി ഹൈക്കോടതി .ഏപ്രിൽ 9ന് വീണ്ടും വാദം കേള്‍ക്കും..

അതേസമയം, മാസപ്പടിക്കേസില്‍ എസ്എഫ്‌ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള സിംഎംആര്‍എല്‍ ഹരജികളില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് (ഏപ്രിൽ 9) വീണ്ടും വാദം കേള്‍ക്കും. ഹരജിയില്‍ എസ്എഫ്‌ഐഒ യ്ക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. സിംഎംആര്‍എല്ലിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഇന്ന് ഹാജരായേക്കും. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →