വാഷിങ്ടണ്‍: ഗാസയില്‍ വെടിനിർത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി കൂടികാഴ്ച നടത്തിയിരുന്നു. എന്നാൽ ഇരുവരും ഒരുമിച്ച് നടത്താനിരുന്ന വാർത്താ സമ്മേളനം റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ഏപ്രിൽ 7 തിങ്കളാഴ്ചയാണ് നെതന്യാഹു വൈറ്റ് ഹൌസ് സന്ദർശിച്ചത്.
ഏത് സാഹചര്യത്തിലാണ് വാർത്താ സമ്മേളനം റദ്ദാക്കിയതെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കിയിട്ടില്ല.
ഇസ്രായേല്‍ തുടരുന്ന കൂട്ടക്കുരുതിക്കെതിരെ വിവിധ യൂറോപ്യൻ രാജ്യങ്ങള്‍ ശക്തമായി രംഗത്തു വന്ന സാഹചര്യത്തില്‍ വെടിനിർത്തല്‍ സംബന്ധിച്ച് അമേരിക്കയുടെ നിലപാട് ഏവരും ഉറ്റുനോക്കിയിരുന്നു. ഇതിനിടെയാണ് സംയുക്ത വാർത്താ സമ്മേളനം റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചത്. ഏത് സാഹചര്യത്തിലാണ് വാർത്താ സമ്മേളനം റദ്ദാക്കിയതെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കിയിട്ടില്ല.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ചർച്ചയില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു
ഇസ്രയേല്‍ നിന്നുള്ള ഇറക്കുമതിക്ക് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ 17 ശതമാനം തീരുവ ചുമത്തല്‍, ഗാസയില്‍ വെടിനിർത്തലിനുള്ള അന്വേഷണം, ഇറാന്‍റെ ആണവ പദ്ധതിയെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്ക എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചർച്ചയായിരുന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ചർച്ചയില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു