തിരുവനന്തപുരം: മലപ്പുറം ജില്ലയെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്‍റെ പരാമർശം ചരിത്രവിരുദ്ധവും യാഥാർഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. മലപ്പുറം പ്രത്യേക ആളുകളുടെ രാജ്യമാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.മലപ്പുറത്തെ പ്രത്യേക വിഭാഗത്തിന്‍റേതാണെന്നു ചാപ്പയടിക്കാൻ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം ആദ്യം ശ്രമിച്ചു.പിന്നീട് ഹിന്ദുത്വ വർഗീയവാദികളും, മലപ്പുറം ജില്ലാ രൂപീകരണ ഘട്ടത്തില്‍ കോണ്‍ഗ്രസും ഈ വാദം പ്രചരിപ്പിച്ചത് മറന്നുകൂടാ
മഹാരഥന്മാരുടെ നാടാണ് മലപ്പുറം
മലപ്പുറം എഴുത്തച്ഛന്‍റെയും പൂന്താനത്തിന്‍റെയും ഇഎംഎസിന്‍റെയും കെ. ദാമോരന്‍റെയും മഹാകവി വള്ളത്തോളിന്‍റെയും ഇടശേരിയുടെയും പി.എസ്. വാര്യരുടെയും നാടാണ്. പലമതസാരമേകവാം എന്ന ശ്രീനാരായണ ദർശനത്തിന് കടകവിരുദ്ധമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന യെന്നും ഡിവൈഎഫ്‌ഐ പത്രക്കുറിപ്പില്‍ അറിയിച്ചു.