ജർമൻ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: ജർമൻ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ അസ്‌ലം എന്നയാളാണ് പിടിയിലായത്.
.ഹൈദരാബാദിലെ പഹാഡിഷരീഫ് പോലീസ് സ്റ്റേഷന്‍റെ കീഴിലുള്ള മാമിഡിപ്പള്ളിയില്‍ വച്ചാണ് സംഭവം നടന്നത്. പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ യുവതിയെയും വിദേശിയായ സുഹൃത്തിനെയും കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.

ബിഎൻഎസ് സെക്ഷൻ 64 (1) പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
യുവതിയുടെ മറ്റൊരു സുഹൃത്തായ രംഗറെഡ്ഡി ജില്ലയിലെ മീർപേട്ട് സ്വദേശി മംഗളഗിരി ശരത് ചന്ദ്ര ചൗധരിയുടെ   പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64 (1) പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് യാകുത്പുര നിവാസിയായ 25കാരനായ അസ്‌ലമിനെ ഏപ്രിൽ 1ചൊവ്വാഴ്ച വൈകുന്നേരം നാലിന് പോലീസ് അറസ്റ്റ് ചെയ്തു.
ശരത് ചന്ദ്രയുടെ വസതിയിലാണ് ഇവർ താമസിച്ചിരുന്നത്

ഇറ്റലിയിലെ മെസീന സർവകലാശാലയില്‍ പഠിക്കുന്നതിനിടെയാണ് ജർമൻ യുവതിയും മാക്സിമിലിയൻ ക്വിയുവാൻലിയുവു എന്നയാളും ശരത് ചന്ദ്രയുമായി പരിചയത്തിലാകുന്നത്. മാർച്ച്‌ നാലിനാണ് ഇവർ ഇന്ത്യ സന്ദർശിക്കാനായി ഹൈദരാബാദില്‍ എത്തിയത്. മീർപേട്ടിലെ ശരത് ചന്ദ്രയുടെ വസതിയില്‍ താമസിച്ചിരുന്ന ഇവർ നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദർശിച്ചുവരികയായിരുന്നു, മാർച്ച്‌ 31ന് വൈകിട്ട് യുവതിയും സുഹൃത്തും അടുത്തുള്ള പച്ചക്കറി മാർക്കറ്റ് സന്ദർശിക്കാൻ വീട്ടില്‍ നിന്നും പുറപ്പെട്ടു. ഇതിനിടെയാണ് പ്രതിയെ കണ്ടുമുട്ടുന്നത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →