ന്യൂഡല്‍ഹി | ആരോഗ്യമന്ത്രി വീണ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി ഇന്ന് (ഏപ്രിൽ 1)കൂടിക്കാഴ്ച നടത്തും.ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാണ് കൂടിക്കാഴ്ച. സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കേഴ്സ് സമരം 51ാം ദിവസവും ശക്തമായി നടക്കുന്നതിനിടെയിലാണ് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക കൂടിക്കാഴ്ച നടക്കുന്നത്. .മുന്‍പ് രണ്ട് തവണ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാന്‍ വീണാ ജോര്‍ജ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അനുവാദം ലഭിച്ചിരുന്നില്ല. .
കേരളത്തിന്റെ എയിംസ് ആവശ്യവും കൂടിക്കാഴ്ചയില്‍ കേരളം ഉന്നയിക്കും.
ഏപ്രിൽ 1 ന് രാവിലെയാണ് വീണാ ജോര്‍ജ് ഡല്‍ഹിയിലെത്തിയത്. ആശാവര്‍ക്കേഴ്സിന്റെ പ്രശ്നങ്ങള്‍ക്ക് പുറമെ കേരളത്തിന്റെ എയിംസ് ആവശ്യവും കൂടിക്കാഴ്ചയില്‍ കേരളം ഉന്നയിക്കും.