പത്തനംതിട്ട | പത്തനംതിട്ട ജില്ലയിലെ കോന്നി കൊക്കാത്തോട് തലമാനത്ത് വീടിനുള്ളില്‍ കയറിയ ഭീമന്‍ രാജവെമ്പാലയെ വനം വകുപ്പ് പിടികൂടി. വീടിനുള്ളില്‍ ഭീതി വിതച്ച രാജവെമ്പാലയെ ഏറെ പരിശ്രമിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
പിടികൂടിയ രാജവെമ്പാലയെ ചെങ്കോല്‍ വനമേഖലയില്‍ തുറന്ന് വിടും..
.കോന്നി ഫോറസ്റ്റ് സ്‌ട്രൈക്കിങ് ഫോഴ്‌സ് അംഗം ദിന്‍ഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജവെമ്പാലയെ രക്ഷിച്ചത്. കോന്നി ഫോറസ്റ്റ് സ്‌ട്രൈക്കിങ് ഫോഴ്‌സാണ് രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടിയത് . പിടികൂടിയ രാജവെമ്പാലയെ ചെങ്കോല്‍ വനമേഖലയില്‍ തുറന്ന് വിടും.