അടിമലത്തുറ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളിൽ ഒരാൾ മരിച്ചു, ഒരാളെ കാണാനില്ല

വിഴിഞ്ഞം: അടിമലത്തുറ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരു വിദ്യാര്‍ഥിയെ കാണാതായി. വെങ്ങാനൂര്‍ പനങ്ങോട് ഗോകുലത്തില്‍ സി.ഗോപകുമാറിന്റെയും ഉമാദേവിയുടെയും മകനായ ജി.യു. ജീവന്‍(24) ആണ് മരിച്ചത്. പാറ്റൂര്‍ ചര്‍ച്ച് വ്യൂ ലൈനില്‍ അശ്വതിയില്‍ സി. അളകരാജന്റെയും വെങ്കിട ലക്ഷ്മിയുടെയും മകനായ ശ്രീപാര്‍ഥസാരഥിയെ(24)യാണ് കാണാതായത്. കാഞ്ഞിരംകുളം കെ.എന്‍.എം. കോളേജ് ഓഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സിലെ സോഷ്യോളജി വിഭാഗത്തിലെ ഒന്നാം വര്‍ഷ പി.ജി. വിദ്യാര്‍ഥികളായിരുന്നു ഇരുവരും.

വ്യാഴാഴ്ച രാവിലെ 11.30-ഓടെയായിരുന്നു അപകടം.

മാർച്ച് 27 വ്യാഴാഴ്ച രാവിലെ 11.30-ഓടെയായിരുന്നു അപകടം. കോളേജിലെ എല്ലാ വിഭാഗത്തിലെയും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ ഫെയര്‍വെല്‍ പാര്‍ട്ടിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പിജി വിദ്യാര്‍ഥികള്‍ക്കും ക്ലാസുകളുണ്ടായിരുന്നില്ലെന്ന് സോഷ്യോളജി വിഭാഗം മേധാവി ജ്യോതി എസ്.നായര്‍ പറഞ്ഞു.അവധി ആഘോഷിക്കാനാണ് വിദ്യാര്‍ഥികള്‍ അടിമലത്തുറയിലെത്തിയത്.

രാത്രി വൈകിയും സംയുക്ത തിരച്ചില്‍ തുടരുകയാണ്.

ഇവര്‍ക്കൊപ്പമെത്തിയ മറ്റൊരു സുഹൃത്ത് സിബി മാത്യുവാണ് അപകടം സമീപത്തെ സ്വകാര്യ റിസോര്‍ട്ടിലെ ലൈഫ് ഗാര്‍ഡുകളെ അറിയിച്ചത്. തുടര്‍ന്ന് അവരെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ശ്രീപാര്‍ഥസാരഥിയെ കണ്ടെത്തുന്നതിനായി കോസ്റ്റല്‍ പോലീസ്, കോസ്റ്റുഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സമെന്റ്, അദാനി തുറമുഖ കമ്പനിയുടെ ബോട്ട് എന്നിവയുപയോഗിച്ച് രാത്രി വൈകിയും സംയുക്ത തിരച്ചില്‍ തുടരുകയാണ്.
.
കുളിക്കുന്നതിടയിലുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് ഇവര്‍ ഒഴുകിപ്പോകുന്നത് കണ്ട് സിബി മാത്യു നിലവിളിച്ചുകൊണ്ട് ഓടിയെത്തി സമീപത്തെ സ്വകാര്യ റിസോർട്ടിലെ ലൈഫ് ​ഗാർഡുകളോട് വിവരം പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആന്റണി രാജു, സിൽവയ്യൻ ,രാജു പത്രോസ്സ ചിക്കു ടൂറിസം ലൈഫ് ​ഗാർഡുകളായ ബെർജിൻ, മുരുകൻ, മത്സ്യ തൊഴിലാളിയായ ജോണി ജോസഫ്, എന്നിവരെത്തി ജീവനെ രക്ഷപെടുത്തി കരയിലെത്തിച്ചു.

ജീവൻ രക്ഷിക്കാനായില്ല,

ഈ സമയത്ത് കടൽത്തീരത്ത് പരിശീലനത്തിന്റെ ഭാ​ഗമായി പാങ്ങോട് സൈനീക കേന്ദ്രത്തിൽ നിന്നെത്തിയ സൈനീകരുമുണ്ടായിരുന്നു. അവരെത്തി അടിയന്തിര പ്രാഥമിക ചികിത്സ നൽകിയ ശേഷം അവരുടെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല, വിഴിഞ്ഞം കോസ്റ്റൽ എസ്എച്ച്ഒ വിപിൻ എസ് നായർ, എസ്ഐ കെജി പ്രസാദ്, എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്കുമാറ്റി. ​ഗോ​ഗുലാണ് മരിച്ച ജീവന്റെ സഹോദരൻ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →