ആശ്രിതനിയമന പദ്ധതി തുടരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം:.ആശ്രിതനിയമന പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന മാറ്റത്തിൽ സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധം. പൊതുജനങ്ങൾക്കായി സജ്ജീകരിച്ച പൊതു സീനിയോറിറ്റി ലിസ്റ്റ് അപ്രായോഗികവും സങ്കീർണമായ നടപടിക്രമങ്ങൾ ഉൾക്കൊള്ളുന്നതുമാണ്.ആശ്രിതർക്ക് ജീവനക്കാരുടെ അതേ വകുപ്പിൽ തന്നെ നിയമനം നൽകുന്നത് ഈ നടപടിക്രമം അവസാനിപ്പിക്കുമെന്നാണ് പറയുന്നത്. ഈ മാറ്റത്തിനെതിരെ, വിവിധ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധിച്ചു.


.
ഈ ആവശ്യം മുന്നോട്ട് വച്ചവരിൽ ഉൾപ്പെടുന്നവർ

വരുമാനപരിധി വർദ്ധിപ്പിക്കുകയും കൂടുതൽ ക്ലാസ് 4, ക്ലാസ് 3 കാറ്റഗറികൾ ഉൾപ്പെടുത്തുകയും ചെയ്തുകൊണ്ട് ആശ്രിതനിയമന പദ്ധതി തുടരണമെൻതാണു വിവിധ സംഘടനകൾ ആവശ്യപ്പെട്ടത്.
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമൻ,,കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് പി.എൻ. മനോജ്കുമാർ,,ജനറൽ സെക്രട്ടറി എസ്. പ്രദീപ്കുമാർ,കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് പി. കുമാരി അജിത, ജനറൽ സെക്രട്ടറി എം.എസ്. മോഹനചന്ദ്രൻ,കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി.എ. ബിനു,എന്നിവർ ഈ ആവശ്യം മുന്നോട്ട് വച്ചവരിൽ ഉൾപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →