പെണ്‍കുട്ടിയുമായി സെല്‍ഫിയെടുത്ത സംഭവം ; തമ്മില്‍ തല്ലിയ ഏഴുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട | കാപ്പ കേസിലെ പ്രതിയുടെ ബന്ധുവായ പെണ്‍കുട്ടിയുമായി സെല്‍ഫിയെടുത്തതുമായി ബന്ധപ്പെട്ട് പരസ്പരം അടിയുണ്ടാക്കിയ സംഭവത്തില്‍ ഇരുവിഭാഗത്തില്‍ നിന്നുമായി ഏഴുപേരെ അടൂര്‍ പോലീസ് പിടികൂടി. കാപ്പ കേസില്‍ ഉള്‍പ്പെട്ട അഭിജിത്ത് ബാലന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ചൂരക്കോട്, ബദാം മുക്ക് ആശാഭവനില്‍ ആഷിക് അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷന് സമീപം വച്ച് സെല്‍ഫി എടുക്കുകയും, അത് പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ ഇടുകയും ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്

പ്രതികളെ കോടതിയില്‍ ഹാജരാക്കി..

അടൂര്‍ മണക്കാല വിഷ്ണു നിവാസ് വീട്ടില്‍ അഭിജിത് ബാലന്‍ (30), അന്തിച്ചിറ ഗോകുലം വീട്ടില്‍ ജിഷ്ണു (31), ചിറ്റാണിമുക്ക് മൂലത്തുണ്ടില്‍ സുജിത് (31), ചൂരക്കോട് വായനശാല ജങ്ഷന്‍ കല്ലുവിള തെക്കേതില്‍ ശരണ്‍ കുമാര്‍ (27), കണ്ണംകോട് രമാ മന്ദിരം വീട്ടില്‍ അരുണ്‍ (28), ചൂരക്കോട് വിഷ്ണു ഭവനില്‍ വിഷ്ണു (30), ചൂരക്കോട് ശ്രീരാഗിലെയം വീട്ടില്‍ ശ്രീകുമാര്‍ (41) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി..

. അടൂര്‍ ഡി വൈ എസ് പി. ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്യാം മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →