മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതി : മാതൃകാ ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു

വയനാട് : മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി പുനരധിവാസ പദ്ധതി പ്രാവർത്തികമാകുന്നു. മാതൃകാ ടൗൺഷിപ്പിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. പുനരധിവാസത്തിനായി സർക്കാർ 402 ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഏഴ് സെന്റ് ഭൂമിയിലായി 1000 ചതുരശ്ര അടി വിസ്തൃതിയിലുള്ള വീടുകൾ നിർമിക്കും. പദ്ധതിയുടെ തറക്കല്ലിടൽ വയനാട് കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ വച്ചായിരുന്നു. ടൗൺഷിപ്പ് നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്.

വീടുകൾക്ക് പുറമെ പൊതുസ്ഥാപനങ്ങൾ, റോഡുകൾ, വ്യാപാര-വാണിജ്യ സൗകര്യങ്ങൾ എന്നിവയും ടൗൺഷിപ്പിൽ ഒരുക്കും. നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നടത്തുന്നത്. കിഫ്കോൺ ആണ് കൺസൾട്ടന്റ്. എസ്റ്റേറ്റ് ഉടമകളുമായുള്ള വില സംബന്ധിച്ച കേസ് നിലനിൽക്കുന്നതിനാൽ, 64 ഹെക്ടർ ഭൂമി കോടതി വിധിപ്രകാരം പ്രതീകാത്മകമായി ഏറ്റെടുത്തിരിക്കുന്നു.

ദുരന്തബാധിതരെ കേന്ദ്രം സഹായിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും, വായ്പ മാത്രമേ ലഭിച്ചുള്ളൂ

ഇത് വികാരനിമിഷമാണെന്ന് ശിലാസ്ഥാപന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. .. ഒരുമയുടെയും ഐക്യത്തിന്റെയും കരുത്താണ് പദ്ധതി യാഥാർഥ്യമാക്കിയത്. കേന്ദ്രസർക്കാരിന്റെ നിസ്സഹകരണ സമീപനം മുഖ്യമന്ത്രി വിമർശിച്ചു. ദുരന്തബാധിതർക്ക് കേന്ദ്രം സഹായിക്കുമെന്ന പ്രതീക്ഷിച്ചെങ്കിലും, വായ്പ മാത്രമേ ലഭിച്ചുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുത്തു.

ഗുണഭോക്തൃ പട്ടികയും നടപടിക്രമവും

ഒന്നാം ഘട്ട ഗുണഭോക്തൃ പട്ടികയിൽ 242 പേർ ഉൾപ്പെടുന്നു. ഇവരിൽ 175 പേർ വീട് വേണ്ടവരും 67 പേർ 15 ലക്ഷം രൂപ സാമ്പത്തിക സഹായം ആവശ്യപ്പെടുന്നവരുമാണ്.ഒന്നാം ഘട്ട പട്ടിക: 242 പേർ,2-എ പട്ടിക: 87 പേർ, 2-ബി പട്ടിക: 73 പേർ. 2-എ, 2-ബി പട്ടികയിൽ ഉൾപ്പെട്ടവർ ഏപ്രിൽ 3ന് മുമ്പായി സമ്മതപത്രം കൈമാറണം. ലഭിച്ച അപേക്ഷകളുടെ പരിശോധന ഏപ്രിൽ 13നകം പൂർത്തിയാക്കി, അന്തിമ ഗുണഭോക്തൃ പട്ടിക ഏപ്രിൽ 20ന് പ്രസിദ്ധീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →