പക്ഷിപേടിയിൽ തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള പരിസരത്തെ മാലിന്യനിക്ഷേപം പൂർണമായി ഒഴിവാക്കി പക്ഷിയിടി സാദ്ധ്യതയൊഴിവാക്കിയില്ലെങ്കില്‍ ആകാശദുരന്തമായിരിക്കും ഫലമെന്ന് വ്യോമസേനയുടെ മുന്നറിയിപ്പ്.സർക്കാരിനും നഗരസഭാ സെക്രട്ടറിക്കുമയച്ച കത്തിലാണ് ദക്ഷിണ വ്യോമ കമാൻഡിലെ വിംഗ് കമാൻഡർ ദുരന്തസാദ്ധ്യതയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയത്. പക്ഷിശല്യമൊഴിവാക്കാൻ നടപടികളെടുക്കണമെന്ന് വ്യോമസേനയും വിമാനത്താവള അധികൃതരും ആവർത്തിച്ച്‌ ആവശ്യപ്പെടുന്നു.

സംസ്ഥാന സർക്കാരും കോർപ്പറേഷനും അടിയന്തര നടപടികൾ സ്വീകരിക്കണം

അമേരിക്കൻ എയർവെയ്സ് വിമാനത്തില്‍ പക്ഷിയിടിച്ച്‌ രണ്ട് എൻജിനുകളും തകരാറിലായതും ന്യൂയോർക്കിലെ ഹഡ്സണ്‍ നദിയില്‍ ക്രാഷ്ലാൻഡിംഗ് നടത്തിയതും പാഠമായിരിക്കണം. സംസ്ഥാന സർക്കാരും കോർപ്പറേഷനും അടിയന്തര നടപടികളെടുത്തില്ലെങ്കില്‍ സമാനമായ സംഭവങ്ങള്‍ ഏതു സമയവും തിരുവനന്തപുരത്തും ഉണ്ടാകാനിടയുണ്ടെന്ന് സ്റ്റേഷൻ കമാൻഡറുടെ നിർദ്ദേശപ്രകാരം നല്‍കിയ കത്തില്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →