പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സഞ്ജയ് കുമാര്‍ മിശ്ര നിയമിതനായി

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് മുന്‍ മേധാവി (ഇ ഡി) സഞ്ജയ് കുമാര്‍ മിശ്രയെ നിയമിച്ചു മാർച്ച് 25 ചൊവ്വാഴ്തയാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത്. സഞ്ജയ് കുമാര്‍ മിശ്ര ഉത്തര്‍പ്രദേശില്‍ നിന്നുള്ള 1984-ലെ ഇന്ത്യന്‍ റെവന്യു സര്‍വീസ് ബാച്ചിലെ (ഐആര്‍എസ്) ഉദ്യോഗസ്ഥനാണ്.

മുന്‍-ചെയര്‍മാന്‍ ബിബേക് ഡെബ്റോയിയുടെ മരണത്തെ തുടര്‍ന്നാണ് സഞ്ജയ് കുമാര്‍ മിശ്ര നിയമിതനായത്

കൗണ്‍സിലിന്റെ മുന്‍-ചെയര്‍മാന്‍ ബിബേക് ഡെബ്റോയിയുടെ മരണത്തെ തുടര്‍ന്നാണ് സഞ്ജയ് കുമാര്‍ മിശ്ര തല്‍സ്ഥാനത്തേക്ക് നിയമിതനായിരിക്കുന്നത്. .ഇക്കണോമിക് അഡ്വൈസറി കൗണ്‍സില്‍ ടു ദി പ്രൈം മിനിസ്റ്റര്‍ – ഇഎസി പിഎം തലത്തിലേക്കാണ് നിയമനം. പ്രധാനമന്ത്രിയെ സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശിക്കുന്ന സമിതിയാണ് ഇഎസി പിഎം .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →