ഛത്തീസ്ഗഢ്: ഹരിയാനയിലെ ബഹദൂർഗഡില്‍ എസി കംപ്രസർ പൊട്ടിത്തെറിച്ച് നാലുമരണം. ഒരു സ്ത്രീയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാർച്ച് 22 ശനിയാഴ്ചയാണ് സംഭവമുണ്ടായത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. സാങ്കേതിക തകരാറാണോ മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടാണോ എന്ന്ക ണ്ടെത്താനുള്ള ശ്രമം തുടരുകയാണ്
.
ഒരാള്‍ ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ തുടരുകയാണ്.
കൊല്ലപ്പെട്ടവരെ കൂടാതെ ഒരാള്‍ ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ തുടരുകയാണ്. ഇവർ താമസിച്ചിരുന്ന വാടക വീട്ടില്‍ വച്ചാണ് എയർ കണ്ടീഷണർ കംപ്രസർ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറി ശബ്ദം കേട്ട അയല്‍വാസികള്‍ അധികൃതരെ അറിയിക്കുകയും പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്
