അമ്പലപ്പുഴ: തീരദേശ മേഖലയില്‍ കഞ്ചാവ് മയക്കുമരുന്ന് ലഹരി വ്യാപനം തടയുവാൻ അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ‘ലഹരി വിരുദ്ധ സേനയ്ക്ക്’ രൂപം നല്‍കുവാൻ തീരുമാനിച്ചു.”രാസലഹരിക്കെതിരെ യുദ്ധപ്രഖ്യാപനം” എന്ന പേരില്‍ തീരദേശ മേഖലയില്‍ ലഹരി വിരുദ്ധ ക്യാമ്പയിൻ മാർച്ച് അവസാനവാരം പുന്നപ്രയില്‍നിന്ന് തുടക്കം കുറിക്കും.
ഭവന സന്ദർശന പരിപാടികളടക്കം നടത്തും
ക്യാമ്പയിന്റെ ഭാഗമായി ഭവന സന്ദർശന പരിപാടികളടക്കം നടത്തുമെന്നും അമ്പലപ്പുഴ രാജീവ് ഭവനില്‍ ചേർന്ന മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു.
യോഗം ജില്ലാ പ്രസിഡന്റ് ബിനു പൊന്നൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഗിരീഷ് വിശ്വംഭരൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആർ .കണ്ണൻ, ജില്ലാ ജനറല്‍ സെക്രട്ടറി എൻ. ഷിനോയ്, ജില്ലാ സെക്രട്ടറി ജെ. കുഞ്ഞുമോൻ, ടി. കെ .ബിജു, പി .കെ .മോഹനൻ, ജി.രതീഷ്, കെ. ദാസപ്പൻ,ബ്ലോക്ക് ഭാരവാഹികളായ എം. ജി .ആർ സണ്ണി, വി. തങ്കച്ചൻ, സുജ തങ്കക്കൂട്ടൻ, വിപിൻ വിശ്വംഭരൻ, ജി.സുധീഷ്, എസ്.സനോജ് , ആർ.കെ.ഫൈസല്‍ , വി. ജെ. പത്രോസ്, എം .മോഹനൻ,കെ. ഗോപി, മാത്യു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു
