ഗസ്സയില്‍ വ്യോമാക്രമണം പുനരാരംഭിച്ചതായി ഇസ്‌റായേല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്സ്

ദുബൈ| ഗസ്സയില്‍ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്‌റായേല്‍. ഗസ്സയിലുടനീളം ഇസ്‌റായേല്‍ ബോംബാക്രമണം നടത്തി. ആക്രമണത്തില്‍ 60ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഉറങ്ങിക്കിടന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയാണ് ഇസ്‌റായേലിന്റെ ബോംബ് പതിച്ചത്. ഇസ്‌റായേല്‍ ഏകപക്ഷീയമായാണ് വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതെന്ന് ഹമാസ് ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നീക്കമാണ് ഇസ്‌റായേലിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഹമാസ് ആരോപിക്കുന്നു.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനുശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്

ജനുവരി 19നാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. അതിനുശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണമാണ് ഇസ്‌റായേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗസ്സയില്‍ ആക്രമണം പുനരാരംഭിച്ചതായി ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്സ് വ്യക്തമാക്കി. ബന്ദികളെ മുഴുവന്‍ മോചിപ്പിക്കണമെന്നാണ് ഇസ്‌റായേലിന്റെ ആവശ്യം. ആക്രമണം കടുപ്പിക്കുമെന്നും ഇസ്‌റായേല്‍ സൈന്യം വ്യക്തമാക്കി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →