വോയ്സ് ഓഫ് അമേരിക്കയ്ക്കുള്ള ധനസഹായം മരവിപ്പിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ പ്രമുഖ റേഡിയോ സർവീസായ വോയ്സ് ഓഫ് അമേരിക്കയ്ക്കുള്ള ധനസഹായം പ്രസിഡന്‍റ് ട്രംപ് മരവിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി പ്രചാരണങ്ങളെ ചെറുക്കാനായി സ്ഥാപിച്ച വോയ്സ് ഓഫ് അമേരിക്ക അമേരിക്കൻ സർക്കാരിന്‍റെ ധനസഹായത്തിലാണ് പ്രവർത്തിക്കുന്നത്.

ജീവനക്കാർക്ക് ശമ്പളത്തോടെ അവധി നല്കി

വോയ്സ് ഓഫ് അമേരിക്ക ട്രംപ്‌ വിരുദ്ധ പ്രചാരണം നടത്തുന്നതായുളള ആരോപണത്തെ തുടർന്നാണ് ധനസഹായം മരവിപ്പിച്ചത്. ഇതില്‍ പ്രവർത്തിക്കുന്ന 1,300 ജീവനക്കാർക്ക് ശമ്പളത്തോടെ അവധി നല്കിയിരിക്കുകയാണ്.

റേഡിയോ ഫ്രീ യൂറോപ്പ്, റേഡിയോ ഫ്രീ ഏഷ്യ തുടങ്ങിയ സർവീസുകളും ഇതിന്‍റെ കീഴില്‍ വരുന്നതാണ്

വോയ്സ് ഓഫ് അമേരിക്കയുടെ മാതൃസ്ഥാപനമായ യുഎസ് ഏജൻസി ഫോർ ഗ്ലോബല്‍ മീഡിയ്ക്കുള്ള ധനസഹായമാണ് ട്രംപ് മരവിപ്പിച്ചത്. വോയ്സ് ഓഫ് അമേരിക്കയ്ക്കു പുറമേ റേഡിയോ ഫ്രീ യൂറോപ്പ്, റേഡിയോ ഫ്രീ ഏഷ്യ തുടങ്ങിയ സർവീസുകളും ഇതിന്‍റെ കീഴില്‍ പ്രവർത്തിക്കുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →