ഹുസ്റ്റണ്‍: സുനിത വില്യംസിനെയും ബുച്ച് വില്‍മറിനെയും ഭൂമിയില്‍ തിരിച്ചെത്തിക്കാൻ പുറപ്പെട്ട സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകം ഇന്നലെ (മാർച്ച് 16) അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനുമായി സന്ധിച്ചു. സ്റ്റേഷനിലെത്തിയ അമേരിക്കയുടെ ആനി മക്‌ക്ലെയിൻ, നിക്കോള്‍ അയേഴ്സ്, ജപ്പാന്റെ താക്കുയ ഒനിഷി, റഷ്യയുടെ കിറിള്‍ പെസ്കോവ് എന്നിവരെ സുനിത വില്യംസും സംഘവും സ്വീകരിച്ചു.
ഒൻപത് മാസമായി. ഇരുവരും സ്റ്റേഷനിൽ കുടുങ്ങിയിരിക്കുകയായിരുന്നു.
ബോയിംഗ് കമ്പനി വികസിപ്പിച്ച സ്റ്റാർലൈനർ പേടകത്തിന്‍റെ പരീക്ഷണ വിക്ഷേപണത്തിലൂടെ സുനിതയും വില്‍മറും കഴിഞ്ഞവർഷം ജൂൺ ആദ്യം അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലെത്തുകയായിരുന്നു. മടങ്ങാനായിരുന്ന ഈ ദൗത്യം നീണ്ടുപോയി, ഒൻപത് മാസമായിട്ടും ഇരുവരും സ്റ്റേഷനിൽ കുടുങ്ങിയിരിക്കുകയായിരുന്നു.തകരാർ ഇല്ലാതിരുന്നെങ്കിൽ എട്ട് ദിവസത്തിനുശേഷം മടങ്ങാനായിരുന്നു ആദ്യം പദ്ധതി. എന്നാൽ സ്റ്റാർലൈനർ പേടകത്തിനു തകരാർ സംഭവിച്ചതിനെ തുടർന്ന് ഈ ദൗത്യം നീണ്ടുപോയി.
മടക്കം ബുധനാഴ്ച .
മാർച്ച് 19 ബുധനാഴ്ചയാണ് മടക്കം പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാല്‍, ഭൂമിയിലെ കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ മടക്കയാത്രയ്ക്കു ചെറിയ താമസം ഉണ്ടായേക്കാമെന്ന് നാസ അറിയിച്ചു. സുനിതയ്ക്കും വില്‍മറിനുമൊപ്പം, അമേരിക്കയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബുനേവ് എന്നിവരും ഭൂമിയിലേക്കു മടങ്ങുന്നുണ്ട്