പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിക്കടിമപ്പെടുത്തി അഞ്ച് വര്‍ഷം പീഡിപ്പിച്ച യുവാവ് പിടിയില്‍

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിക്കടിമപ്പെടുത്തി അഞ്ച് വര്‍ഷം പീഡിപ്പിച്ച യുവാവ് പിടിയില്‍. വേങ്ങര ചേറൂര്‍ സ്വദേശി ആലുങ്ങല്‍ അബ്ദുല്‍ ഗഫൂർ (23)ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്..2020 മുതൽ 2025 മാർച്ച് വരെ പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി .

ഭക്ഷണത്തിൽ എം.ഡി.എം.എ പോലുള്ള രാസലഹരികൾ കലർത്തി നൽകി.

പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെ ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയും പ്രതിയും പരിചയത്തിലായത്. പ്രണയം നടിച്ച് പെൺകുട്ടിയെ വശീകരിച്ച പ്രതി, ഭക്ഷണത്തിൽ എം.ഡി.എം.എ പോലുള്ള രാസലഹരികൾ കലർത്തി നൽകി. ഇതിന്റെ ഫലമായി പെൺകുട്ടി ലഹരിക്കടിമയാകുകയും പ്രതി ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു.പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും, ഇതുവഴി സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്തു..

പെൺകുട്ടി താൻ ചൂഷണം ചെയ്യപ്പെട്ടതായി തിരിച്ചറിഞ്ഞതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ ആദ്യം ഡോക്ടർമാരുടെ അടുത്തും പിന്നീട് ഡീഅഡിക്ഷൻ സെന്ററിലും എത്തിച്ചു. ചികിത്സയിലൂടെ പെൺകുട്ടി ലഹരിയിൽ നിന്ന് പൂര്‍ണമായും മുക്തയായി.പൂർണ്ണമായ് സുഖം പ്രാപിച്ചതിന് ശേഷം പെൺകുട്ടി താൻ ചൂഷണം ചെയ്യപ്പെട്ടതായി തിരിച്ചറിഞ്ഞു. തുടർന്ന് മാതാപിതാക്കൾക്കൊപ്പം കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →