രേഖകളില്ലാതെ കൊച്ചിയില്‍ താമസിച്ചിരുന്ന രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തു

കൊച്ചി: രേഖകളില്ലാതെ കൊച്ചിയില്‍ താമസിച്ചിരുന്ന കെനിയ സ്വദേശികളായ എഗ്ലായി, പമേല എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.പാസ്‌പോർട്ടോ മറ്റ് രേഖകളോ ഇല്ലാതെയാണ് ഇവർ കഴിഞ്ഞിരുന്നത്. പാസ്‌പോർട്ട് നഷ്ടപ്പെട്ടിട്ടും കെനിയൻ എംബസിയെ സമീപിക്കാതെ ബംഗളൂരൂ, ഡല്‍ഹി, മുംബയ്, ചെന്നൈ എന്നിവിടങ്ങളില്‍ തമ്പടിക്കുകയായിരുന്നു. അടുത്തിടെയാണ് കൊച്ചിയില്‍ എത്തിയത്.

സി ഫോം ട്രാൻസ്മിഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങണം.

ഇവർക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയ സർവീസ് അപ്പാർട്ട്‌മെന്റ് ഉടമ കളമശേരി സ്വദേശി സമ്പത്തിനെതിരെ കേസെടുക്കുകയും ചെയ്തു.വിദേശികള്‍ക്ക് അപ്പാർട്ട്‌മെന്റ് നല്‍കുമ്പോള്‍ സി ഫോം ട്രാൻസ്മിഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങണം. ഇത് ചെയ്യാതെ അപ്പാർട്ട്‌മെന്റ് നല്‍കിയതാണ് ഉടമയ്‌ക്ക് വിനയായത്. സ്ത്രീകളെ നടപടികള്‍ പൂർത്തിയാക്കി നാടുകടത്തും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →