മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്‌മള വരവേല്‍പ്പ്

ഡല്‍ഹി: രണ്ടു ദിവസത്തെ സന്ദർശനത്തിന് മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്‌മള വരവേല്‍പ്പ്. ഇന്നലെ (മാർച്ച് 11) .രാവിലെ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലം, വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. മാർച്ച് 12 ന് നടക്കുന്ന മൗറീഷ്യസ് ദേശീയ ദിനാഘോഷത്തില്‍ മോദി പങ്കെടുക്കും. മൗറീഷ്യസിന്റെ ഉന്നത സിവിലിയൻ ബഹുമതി മോദിക്ക് സമ്മാനിക്കും. രണ്ടാം തവണയും മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞതു ബഹുമതിയാണെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി

ഉഭയകക്ഷിബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള ചർച്ചകള്‍ നടത്തി.

ചടങ്ങില്‍ വച്ച്‌ മൗറീഷ്യസ് പ്രസിഡന്റ് ധരംബീർ ഗോഖൂളുമായുള്ള കൂടിക്കാഴ്‌ചയില്‍ ഉഭയകക്ഷിബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള ചർച്ചകള്‍ നടത്തി. പ്രയാഗ്‌രാജ് മഹാകുംഭത്തില്‍ നിന്നുള്ള വിശുദ്ധ സംഗമജലം മൗറീഷ്യസ് പ്രസിഡന്റിന് മോദി സമ്മാനിച്ചു. മൗറീഷ്യസ് പ്രസിഡന്റിന്റെ ഭാര്യക്ക് തന്റെ മണ്ഡലമായ വാരണാസിയില്‍ നിന്നുള്ള ബനാറസി പട്ടു സാരി ഉപഹാരമായി നല്‍കി.

മൗറീഷ്യസിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിച്ചു.

പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ ഇന്ത്യയുടെ സഹായത്തോടെ സ്ഥാപിച്ച ആയുർവേദ ഉദ്യാനവും പ്രധാനമന്ത്രി സന്ദർശിച്ചു. പ്രസിഡന്റ് ഗോഖൂള്‍ ഒരുക്കിയ മധ്യാഹ്നവിരുന്നിലും പങ്കെടുത്തു. സർ സീവൂസാഗുർ രാംഗൂലം ബൊട്ടാണിക്കല്‍ ഗാർഡനില്‍ മൗറീഷ്യസ് നേതാക്കളായ സർ സീവൂസാഗർ രാംഗൂലം, സർ അനെരുദ് ജുഗ്‌നൗത്ത് എന്നിവരുടെ സമാധി സന്ദർശിച്ചു. മൗറീഷ്യസിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിച്ചു.ലമോദിക്കായി ഇന്ത്യയിലെ പരമ്പരാഗത ഭോജ്പുരി സംഗീത വിരുന്നും സംഘടിപ്പിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →