ആറളം ഫാമിലെ വന്യജീവി ആക്രമണം : സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കണ്ണൂര്‍ ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ചു പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നും ചീഫ് ജസ്റ്റീസ് നിധിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. .മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഇതുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്താനും കോടതി നിർദേശിച്ചു.

ബൈജു പോള്‍ മാത്യൂസ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹർജിയാണ് കോടതി പരി​ഗണിച്ചത്

ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാന്‍ നടപടി ആവശ്യപ്പെട്ട് ബൈജു പോള്‍ മാത്യൂസ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. ആറളം ഫാമില്‍ പത്തു കിലോമീറ്റര്‍ നീളത്തില്‍ വേലിനിര്‍മാണമടക്കം പരിഗണിക്കുന്നതായി ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ അറിയിച്ചു.കഴിഞ്ഞദിവസം ഇവിടെ ആദിവാസി ദമ്പതികള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →