ഹിമാനി നർവാളിന്‍റെ കൊലപാതകം : ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു

ചണ്ഡിഗഢ്: റോഹ്തക് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് ഹിമാനി നർവാളിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഝാജർ സ്വദേശി സച്ചിനെ ഡല്‍ഹിയില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. മാര്‍ച്ച 1ന്, റോഹ്തക്കില്‍ സ്യൂട്ട്കേസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഹിമാനിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വാക്കുതർക്കത്തിനൊടുവിൽ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു

റോഹ്തക്കില്‍ മൊബൈല്‍ഫോണ്‍ കട നടത്തുന്ന സച്ചിൻ, ഒന്നരവർഷം മുമ്പ് സോഷ്യല്‍ മീഡിയ വഴി ഹിമാനിയുമായി സൗഹൃദത്തിലായത്. ഫെബ്രുവരി 27ന് ഹിമാനിയുടെ വീട്ടിലെത്തിയ ഇയാള്‍ വാക്കുതർക്കത്തിനൊടുവിൽ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.കൊല നടത്തിയ ശേഷം ഹിമാനിയുടെ മൃതദേഹം സ്യൂട്ട് കേസിലാക്കി, ഒരു ഓട്ടോറിക്ഷ വിളിച്ച് സാംപ്ല ബസ് സ്റ്റാൻഡില്‍ എത്തിച്ചു. ഓട്ടോ മടങ്ങിയശേഷം, സ്യൂട്ട്കേസ് അവിടെ ഉപേക്ഷിക്കുകയായിരുന്നു.

പ്രതി കൊലയ്ക്കായി ഉപയോഗിച്ചത്മൊബൈല്‍ഫോണ്‍ ചാർജർ

പോലീസ് അന്വേഷണത്തിൽ മൊബൈല്‍ഫോണ്‍ ചാർജറാണ് പ്രതി കൊലയ്ക്കായി ഉപയോഗിച്ചത് എന്ന് കണ്ടെത്തി. കൊലപാതകത്തിനുശേഷം ഹിമാനിയുടെ ആഭരണങ്ങളും ലാപ്ടോപ്പും മോഷ്ടിച്ചു. തന്റെ രക്ഷപെടലിനായി ഹിമാനിയുടെതന്നെ സ്കൂട്ടറാണ് പ്രതി ഉപയോഗിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →