ഹൈദരാബാദ്: തെലുങ്കാനയിലെ നാഗർകർണൂലില്‍ മണ്ണിടിഞ്ഞു തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ 10-ാം ദിവസവും പുറത്തെടുക്കാനായില്ല. റഡാർ പരിശോധനയിലൂടെ മനുഷ്യസാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളിൽ ഇന്നലെ(മാർച്ച് 3) രക്ഷാപ്രവർത്തകർ തെരച്ചില്‍ നടത്തി. എന്നാല്‍ ലോഹങ്ങള്‍ മാത്രമാണു കണ്ടെത്താനായത്.
പരിശോധന നടത്തിയത് നാഷണല്‍ ജിയോഫിസിക്കല്‍ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ
ഹൈദരാബാദിലെ നാഷണല്‍ ജിയോഫിസിക്കല്‍ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (എൻജിആർഐ) ശാസ്ത്രജ്ഞരാണു തുരങ്കത്തിനുള്ളില്‍ റഡാർ പരിശോധന നടത്തിയത്. ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ (ജിപിആർ) ഉപയോഗിച്ചായിരുന്നു പരിശോധന. ഇതില്‍ മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞ ഇടങ്ങളിലാണുരക്ഷാപ്രവർത്തകർ തെരച്ചില്‍ നടത്തിയത്. മറ്റു സ്ഥലങ്ങളിലും ജിപിആർ സർവേ നടത്താൻ തയാറാണെന്നു ശാസ്ത്രജ്ഞർ അറിയിച്ചിട്ടുണ്ട്