കണ്ണൂര്‍: അര്‍ധരാത്രിയില്‍ ആശ വര്‍ക്കര്‍മാരുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയത് സര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധ സമീപനത്തിന്റെ ഭാഗമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. പറഞ്ഞു. അര്‍ധരാത്രിയില്‍ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയപ്പോള്‍ സമരക്കാര്‍ക്ക് മഴയത്ത് ഇരിക്കേണ്ട ഗതികേട് കേരളത്തില്‍ ഉണ്ടായിരിക്കുകയാണ്.
സര്‍ക്കാര്‍ സമീപനം മാറ്റണം
സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നടത്തുന്ന കളക്ടറേറ്റ് ധര്‍ണകളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സമീപനം മാറ്റിയില്ലെങ്കില്‍ തൊഴിലാളികള്‍ക്കൊപ്പം നിന്ന് യു.ഡി.എഫ്. സമരരംഗത്തുണ്ടാകും. യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ സമരം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അധ്വാനിക്കുന്ന തൊഴിലാളികള്‍ പട്ടിണികിടക്കുന്ന സാഹചര്യമാണുള്ളത്
കാലുമാറി സി.പി.എമ്മിലേക്ക് പോയ കെ.വി. തോമസിന് 11 ലക്ഷം ശമ്പളം നല്‍കുന്ന നാട്ടില്‍ രാപകല്‍ ജോലിചെയ്യുന്ന ആശ മാര്‍ക്ക് നല്‍കുന്നത് ദിവസക്കൂലി 333 രൂപയാണ്. ശമ്പളം ലക്ഷങ്ങളിലേക്ക് വര്‍ധിപ്പിക്കാനല്ല ആശ പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്; ജീവിക്കാനുള്ള വക. അധ്വാനിക്കുന്ന തൊഴിലാളികള്‍ പട്ടിണികിടക്കുന്ന സാഹചര്യമാണുള്ളത്