വീട്ടിൽ നടക്കുന്ന പ്രസവങ്ങളിൽ സംസ്ഥാനത്ത് നവജാത ശിശുക്കൾ കൂടുതൽ മരിച്ചത് കഴിഞ്ഞ വർഷമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പുറത്ത്

കൊച്ചി : സംസ്ഥാനത്ത് 2024 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വീട്ട് പ്രസവങ്ങളിലൂടെ സംസ്ഥാനത്ത് 9 നവജാത ശിശുക്കൾ മരിച്ചതായി ആരോഗ്യ വകുപ്പിന്റെ വിവരാവകാശ രേഖ പുറത്ത് വന്നു .

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ . കുളത്തൂർ ജയ്‌സിങിന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം നൽകിയ വിവരാവകാശ മറുപടിയാണ് ഇത് സംബന്ധിച്ച് കണക്കുകൾ ഉള്ളത് .

2024 ഏപ്രിൽ മുതൽ ഡിസംബർ വരെ എറണാകുളം – 2, തൃശൂർ – 2, കോഴിക്കോട് – 1, തിരുവനന്തപുരം – 1, കോട്ടയം – 1, ആലപ്പുഴ – 2 എന്നിങ്ങനെയാണ് മരണ വിവര കണക്കുകൾ. 2021 മുതൽ 2024 മാർച്ച് വരെ മലപ്പുറം – 4, കാസർഗോഡ് – 1, പാലക്കാട് – 1, തിരുവനന്തപുരം – 1, പത്തനംതിട്ട – 1, കോട്ടയം – 1 എന്നീ മരണ വിവര കണക്കുകൾ റിപ്പോർട്ട് ചെയ്തു . 2020 മുതൽ 2024 വരെയുള്ള കാലയളവിൽ കഴിഞ്ഞ വർഷമാണ് വീട്ട് പ്രസവങ്ങളിൽ കൂടുതൽ നവജാത ശിശുക്കൾ മരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പിന്റെ രേഖകളിൽ നിന്നും വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →