ദമാം | റമസാന്‍ മാസപ്പിറവി ദൃശ്യമായതോടെ സഊദി അറേബ്യ, യു എ ഇ, ഖത്വര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍മാർച്ച് 1 ശനിയാഴ്ച വിശുദ്ധ റമസാനു തുടക്കമാകും. സഊദിയില്‍ തലസ്ഥാനമായ റിയാദ് പ്രവിശ്യയിലെ സുദൈര്‍, തുമൈര്‍ പ്രദേശങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്.
ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 28 വെള്ളിയാഴ്ച ശഅ്ബാന്‍ 29 പൂര്‍ത്തിയായതിനാല്‍ റമസാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും സഊദി സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. .