റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് അപമര്യാദയായി സംസാരിച്ച് അദ്ധ്യാപകൻ അറസ്റ്റിൽ

February 25, 2025 - 10:00 pm

ചാരുംമൂട് : കോൺഗ്രസ് നേതാവും അധ്യാപകനുമായ എസ്. ഷിബുഖാൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് അശ്ലീലമായി സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു.ചാരുംമൂടിലെ ഒരു സ്കൂളിലാണ് സംഭവം . പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ ശേഷമാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ഉടൻതന്നെ പെൺകുട്ടി സഹപാഠികളെ വിവരം അറിയിച്ചു. സംഭവം അറിഞ്ഞ എസ്.എഫ്.ഐ പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി ഹെഡ്മാസ്റ്റർക്ക് പരാതി നൽകി. പിന്നീട്, പെൺകുട്ടിയുടെ പരാതിയെ തുടർന്ന് നൂറനാട് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആദിക്കാട്ടുകുളങ്ങര. ഊനംപറമ്പ് സ്വദേശിയാണ്
.
അറസ്റ്റിലായ എസ്. ഷിബുഖാൻ കോൺഗ്രസ് പാലമേൽ ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറിയും, കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റുമാണ്. അദ്ദേഹത്തിന്റെ സ്വദേശം ആദിക്കാട്ടുകുളങ്ങരയിലെ ഊനംപറമ്പിലാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *