ദമാം : ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ് ഹൈദരാബാദിനെയും പ്രവാചക നഗരിയായ മദീനയേും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാനം സർവീസുകൾ ആരംഭിച്ചു. ഇൻഡിഗോയുടെ മുപ്പത്തിയെട്ടാമത്തെ അന്താരാഷ്ട്ര സർവീസാണിത്. ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നാണ് സർവീസുകൾ ആരംഭിക്കുന്നത്. ആഴ്ചയിൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് മൂന്ന് തവണ നേരിട്ടുള്ള സർവീസുകൾ നടത്തപ്പെടുക.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള മതപരവും സാംസ്കാരികവുമായ ബന്ധം വർദ്ധിപ്പിക്കും
പ്രവാചക നഗരിയിലേക്കുള്ള പുതിയ നേരിട്ടുള്ള വിമാന സർവീസുകൾ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള മതപരവും സാംസ്കാരികവുമായ ബന്ധം വർദ്ധിപ്പിക്കുമെന്ന് ഇൻഡിഗോയുടെ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര വ്യക്തമാക്കി.