തിരുവനന്തപുരം : നെഹ്റു യുവകേന്ദ്രയുടെ അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടിക്കായി തെലുങ്കാനയില്‍ നിന്നുള്ള യുവാക്കളുടെ സംഘം തിരുവനന്തപുരത്തെത്തി. ഫെബ്രുവരി 20 വ്യാഴാഴ്ചയാണ് യുവാക്കളെത്തിയത്. 25 ന് രാവിലെ 10ന് വേളിയിലെ ഗവ. യൂത്ത് ഹോസ്റ്റലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി യുവാക്കളുമായി സംവദിക്കും. വൈകിട്ട് ആറിന് നടക്കുന്ന സമാപന ചടങ്ങില്‍ മുൻ മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരിക്കും.
.പരിപാടിയുടെ ഭാഗമായി സംഘം നിയമസഭാമന്ദിരം, പദ്മനാഭസ്വാമി ക്ഷേത്രം, കോവളം ബീച്ച്, മ്യൂസിയം, മൃഗശാല, പൊന്മുടി, ലുലു മാള്‍, നെയ്യാർ ഡാം, കോട്ടൂർ ആനത്താവളം, ഗീതാഞ്ജലി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവ സന്ദർശിച്ചു
