തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുന്നു

ഹൈദരാബാദ്: തെലങ്കാനയിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫെബ്രുവരി 22 ശനിയാഴ്ച രാവിലെയാണ് തുരങ്കത്തിന്റെ മേൽക്കൂര പൊളിഞ്ഞ് അപകടം സംഭവിച്ചത്. പണി നടക്കുന്നതിനിടെ തുരങ്കത്തിന്റെ ഒരുഭാഗം തകർന്നുവീണതാണ് അപകടകാരണം. ടണലിൽ എട്ടുപേർ കുടുങ്ങിയതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് എഞ്ചിനിയർമാരും ആറു തൊഴിലാളികളുമാണ് കുടുങ്ങിയിട്ടുള്ളത്, ബാക്കിയുള്ളവർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

സംഭവസ്ഥലത്തെ ചളി രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നു.

.തെലങ്കാന സംസ്ഥാനത്തിലെ നാഗർകുർണൂൽ ജില്ലയിലാണ് അപകടം നടന്നത്.. കുറച്ചുനാളായി നിർമാണ പ്രവർത്തനങ്ങൾ നടക്കാതിരുന്ന തുരങ്കത്തിൽ നാലു ദിവസം മുമ്പാണ് വീണ്ടും നിർമാണം ആരംഭിച്ചത്. തുരങ്കത്തിൽ പണി നടക്കുന്നതിനിടയിൽ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. സംഭവസ്ഥലത്തെ ചളി രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളികൾ സൃഷ്ടിച്ചുവരുന്നു.

തുരങ്കത്തിൽ ഓക്‌സിജനും വൈദ്യുതിയും ലഭ്യമാക്കിയിട്ടുണ്ട്.

രക്ഷാപ്രവർത്തകർ ബോറിങ് മെഷിനടുത്ത് വരെ എത്താൻ കഴിഞ്ഞിട്ടുണ്ട്. തുരങ്കത്തിൽ ഓക്‌സിജനും വൈദ്യുതിയും ലഭ്യമാക്കിയിട്ടുണ്ട്. വെള്ളം വറ്റിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. എൻഡിആർഎഫിന്റെ നാല് ടീമുകൾ, 24 സൈനികർ, എസ്ഡിആർഎഫ് ഉദ്യോഗസ്ഥർ, സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡിലെ (എസ്‌സിസിഎൽ) 23 അംഗങ്ങൾ, ഇൻഫ്രാ സ്ഥാപനത്തിലെ അംഗങ്ങൾ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരിക്കുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ തുരങ്കത്തിൽ കുടുങ്ങിയവരുമായി ബന്ധപ്പെടാൻ രക്ഷാപ്രവർത്തകർക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →