തിരുവനന്തപുരം | ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപകല്‍ സമരം 13ാം ദിനത്തിലേക്കു കടന്നു. സമരവേദിയിലേക്ക് വിവിധ ജില്ലകളില്‍ നിന്ന് ആശമാരെത്തി. സമരം സമവായത്തിലെത്തിക്കുന്നതിന്റെ ഭാഗമായി മുടങ്ങിക്കിടന്ന ശമ്പള കുടിശ്ശികയുടെ വിതരണം സര്‍ക്കാര്‍ ആരംഭിച്ചെങ്കിലും മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലന്നാണ് ആശാ വര്‍ക്കര്‍മാരുടെ നിലപാട്.
ചെന്നിത്തലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ സമര പന്തലിലെത്തി .
.ഈ മാസം 10ന് ആണ് സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വര്‍ക്കര്‍മാര്‍ സമരം ആരംഭിച്ചത്. .സമരവേദിയിലേക്ക് വിവിധ ജില്ലകളില്‍ നിന്ന് ആശാ വര്‍ക്കര്‍മാര്‍ എത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനകളും പിന്തുണയുമായി എത്തുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇന്ന് (ഫെബ്രുവരി 22)സമര പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, കോണ്‍ഗ്രസ്സ് നേതാക്കളായ എം എം ഹസന്‍, വി എസ് ശിവകുമാര്‍, അഡ്വ. എം ലിജു, കെ എസ് ശബരീനാഥ്, ചാണ്ടി ഉമ്മന്‍ എം എല്‍ എ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം സമരപ്പന്തല്‍ സന്ദര്‍ശിച്ച് പിന്തുണ നല്‍കിയിരുന്നു.
ഭീഷണിയിലൂടെ സമരത്തെ തകര്‍ക്കാന്‍ കഴിയില്ല
സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന ആശാ വര്‍ക്കര്‍മാരുടെ മഹാസംഗമത്തില്‍ പങ്കെടുത്തവരെയും പണിമുടക്കിലേര്‍പ്പെട്ടവരെയും സി പി എം, സി ഐ ടി യു എന്നിവയുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തുകയാണെന്നും ഇതിലൂടെ സമരത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു