ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് സോണിയ ​ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയാ ഗാന്ധി ആശുപത്രിയിൽ. ഫെബ്രുവരി 20 വ്യാഴാഴ്ച രാവിലെയാണ് സോണിയയെ ഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും വെള്ളിയാഴ്ച ആശുപത്രി വിട്ടേക്കുമെന്നും ഡോക്ടർമാർ അറിയിച്ചു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →