തിരുവന്തപുരം: നാളെ(ഫെബ്രുവരി 21) നടക്കാനിരിക്കുന്ന യു ജി സി കരടിനെതിരായ കണ്‍വന്‍ഷനില്‍ അനിശ്ചിതത്വം.സര്‍ക്കാര്‍ ചെലവില്‍ കണ്‍വന്‍ഷനില്‍ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന സർക്കാർ സര്‍ക്കുലര്‍ ചട്ടവിരുദ്ധമാണെന്ന് രാജ്ഭവന്‍ നിലപാടെടുത്തു. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ തന്റെ നിലപാട് അറിയിച്ചു.
ഗവർണർ ഉടക്കിയതോടെ കണ്‍വന്‍ഷനില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കുമോയെന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. യു ജി സി കരടിനെതിരെയാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്. ഗവര്‍ണറുടെ നടപടിയുമായി ബന്ധപ്പെട്ട് പരിപാടിയില്‍ പങ്കെടുക്കാനുള്ള ഔദ്യോഗിക പ്രതിനിധികളുടെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു.

