കൊച്ചി:കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യയെന്ന് സംശയിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നു. .ജാർഖണ്ഡ് സ്വദേശിയും ജി.എസ്.ടി അഡീഷണൽ കമ്മിഷണറുമായ മനീഷ് വിജയ്, അദ്ദേഹത്തിന്റെ സഹോദരി ശാലിനി എന്നിവരെയാണ് ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനുള്ള പ്രാഥമിക കാരണം കുടുംബ പ്രശ്നമായിരിക്കാമെന്നാണ് നിഗമനം. മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തോളം പഴക്കമുള്ളതായിട്ടാണ് റിപ്പോർട്ട്, .സംഭവം കഴിഞ്ഞ കുറേ ദിവസങ്ങൾക്ക് മുമ്പ് നടന്നതാണെന്ന് സൂചിപ്പിക്കുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മനീഷ് വിജയ്, ശാലിനി എന്നിവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ നാല് ദിവസമായി മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും ജോലിയിൽ പ്രവേശിക്കാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോണിൽ പ്രതികരണം ലഭിക്കാതിരുന്നതോടെ, ഓഫീസിലെ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീടിന്റെ സമീപത്തേക്ക് എത്തിയപ്പോൾ കടുത്ത ദുർഗന്ധം വീടിനകത്തുനിന്ന് പുറത്ത് വരുന്നതായി കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മനീഷ് വിജയ്, ശാലിനി എന്നിവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃക്കാക്കര പോലീസിനെ വിവരം അറിയിച്ചിരിക്കുകയാണ്.
മനീഷിന്റെയും ശാലിനിയുടെയും അമ്മയും അവരുടെ കൂടെ താമസിച്ചിരുന്നു. സംഭവത്തിന് ശേഷം അമ്മയ്ക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് തൃക്കാക്കര പോലീസിനെ വിവരം അറിയിച്ചിരിക്കുകയാണ്.