പത്തനംതിട്ട: . . വീട്ടില്‍ നിന്നും പരീക്ഷയ്ക്കായി പോയ പെണ്‍കുട്ടിയെ ബൈക്കില്‍ കടത്തിക്കൊണ്ടുപോയി ബലാൽസംഹം ചെയ്തു. പത്തനംതിട്ടയിലെ കീഴ്വായ്പ്പൂര്‍ മണ്ണുംപുറത്തുള്ള, പ്രതിയുടെ കൂട്ടുകാരന്റെ വീട്ടിൽ ഫെബ്രുവരി 18ന് ഉച്ചക്ക് ആണ് സംഭവം നടന്നത്
.പ്ലസ് ടൂവിന് പഠിക്കുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പ്രതി പരിചയപ്പെടുന്നത്. പിന്നീട് പെണ്‍കുട്ടിയുമായി അടുത്തപ്പെടുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടുകാരന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പ്രതിയെ റിമാന്‍ഡ് ചെയ്തു
..