തിരുവനന്തപുരം | വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് വേണ്ട. പകരം രജിസ്‌ട്രേഷന്‍ മാത്രം മതി. കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്കാണ് ഇളവുകളെന്ന് മന്ത്രി രാജേഷ് അറിയിച്ചു. കൊച്ചിയില്‍ നാളെ ആരംഭിക്കുന്ന നിക്ഷേപക സംഗമത്തിന്റെ ഭാഗമായാണ് വ്യവസായ സംരംഭകര്‍ക്ക് ഇളവുകള്‍ അനുവദിച്ചത്
ചട്ടഭേദഗതി ബ്രൂവറിക്ക് വേണ്ടിയാണെന്ന് ആക്ഷേപത്തിനെതുരെ മന്ത്രി എം ബി രാജേഷ് രംഗെത്തിത്തി. എലപ്പുള്ളിയിലെ മദ്യ നിര്‍മാണശാല, കാറ്റഗറി ഒന്നിലാണോ എന്ന് തനിക്കറിയില്ലെന്നായിരുന്നു എക്‌സൈസ് മന്ത്രി എം ബി രാജേഷിന്റെ മറുപടി. .