ജന്മാവകാശ പൗരത്വം : ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് ഫെഡറല്‍ അപ്പീല്‍ കോടതി തള്ളി

വാഷിംങ്ടൺ : ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് ഫെഡറല്‍ അപ്പീല്‍ കോടതി തള്ളി.. ഈ ഉത്തരവ് അമേരിക്കന്‍ ഭരണഘടനയുടെ ലംഘനമാണെന്ന് ഒമ്പതാം സെര്‍ക്യൂട്ട് അപ്പീല്‍സ് കോടതിയുടെ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. ഇതോടെ പ്രസിഡന്റ് ട്രംപിന് വീണ്ടും കനത്ത തിരിച്ചടിയായി.

വൈറ്റ് ഹൗസ് ഫെഡറല്‍ അപ്പീല്‍ കോടതിയെ സമീപിച്ചു.

. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസമേ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കീഴ്‌കോടതി ഈ ഉത്തരവ് തള്ളിയതിനെത്തുടര്‍ന്ന് വൈറ്റ് ഹൗസ് ഫെഡറല്‍ അപ്പീല്‍ കോടതിയെ സമീപിച്ചു.

നിലവിലുള്ള നിയമ പ്രകാരം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കള്‍ക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ

ജന്മാവകാശ പൗരത്വം സംബന്ധിച്ചുള്ള ട്രംപിന്റെ ഉത്തരവ് നടപ്പായാല്‍ അമേരിക്കന്‍ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കള്‍ക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. നിലവിലുള്ള നിയമ പ്രകാരം, അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കുന്നു. ട്രംപിന്റെ ഉത്തരവ് നടപ്പാകുകയാണെങ്കില്‍ താത്കാലിക ജോലിയിലോ ടൂറിസ്റ്റ് വിസയിലോ യു.എസ്.-ലുള്ള മറ്റു രാജ്യക്കാരുടെ കുട്ടികള്‍ക്ക് സ്വയമേവ പൗരത്വം ലഭിക്കുന്നതല്ല.

ട്രംപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യത

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായിട്ടായിരുന്നു ജന്മാവകാശ പൗരത്വത്തിനെതിരെ നിരോധനം കൊണ്ടുവന്നത്. ഇപ്പോള്‍ ഫെഡറല്‍ അപ്പീല്‍ കോടതി ഉത്തരവ് തള്ളിയ സാഹചര്യത്തില്‍ ട്രംപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യതയുണ്ട്. ട്രംപ് വീണ്ടും പ്രസിഡന്റായതോടെ ഈ തീരുമാനം നടപ്പാക്കുന്നത് എളുപ്പമല്ലെന്നതും വ്യക്തമാവുകയാണ്.ത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →