തിരുവനന്തപുരം : കേരള സർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിന്റെ വാർഷിക യാത്രാബത്ത. അഞ്ചുലക്ഷത്തിൽ നിന്ന് 11.31 ലക്ഷത്തിലേക്ക് വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്തു. നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയില്‍ കഴിഞ്ഞദിവസമാണ് യാത്രാഭത വർദ്ധനവിനുള്ള ശുപാർശ അവതരിപ്പിച്ചത്. . സബ്ജക്ട് കമ്മിറ്റിയിൽ അവതരിപ്പിച്ച ഈ ശുപാർശയുടെ അന്തിമ തീരുമാനം ധനവകുപ്പ് ആണ് കൈക്കൊള്ളേണ്ടത്.
ധനവകുപ്പിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നു. .
2023 ജനുവരി 19-നാ ണ് കെ.വി തോമസിനെ ഡല്‍ഹിയില്‍ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. പ്രത്യേക പ്രതിനിധിയുടെ ഓണറേറിയം, വ്യക്തിഗത സ്റ്റാഫിന്റെ വേതനം, വിമാനയാത്രാ ചെലവ്, വാഹനത്തിനുള്ള ഇന്ധനച്ചെലവ് തുടങ്ങിയവയ്ക്കായി സർക്കാരിന് പ്രതിവർഷം ഏകദേശം 30 ലക്ഷം രൂപ ചെലവാകുന്നു. ഈ ചെലവുകളിൽ യാത്രാബത്ത വർദ്ധിപ്പിക്കാനുള്ള ശുപാർശ പൊതുഭരണവകുപ്പ് നൽകിയതും ധനവകുപ്പിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നതുമാണ്.
കെ വി തോമസിന്റെ ഉത്തരവാദിത്തങ്ങൾ
.കേരള ഹൗസില്‍ കേരളത്തിന്റെ താല്പര്യങ്ങള് ദേശീയ തലത്തിൽ സംരക്ഷിക്കുകയും കേന്ദ്ര സർക്കാരുമായി പ്രധാന വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്യുന്നതാണ് കെ വി തോമസിന്റെ പ്രധാന ഉത്തരവാദിത്വം. മുന്‍ കേന്ദ്രമന്ത്രി കൂടിയായ കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.
മറ്റ് സംസ്ഥാനങ്ങളിലെ സമാന പദവികളിലെ സേവനവേതന വ്യവസ്ഥകള്‍ പരിഗണിച്ച ശേഷമാണ് തൂരുമാനം
കൂടാതെ, കഴിഞ്ഞദിവസം നടന്ന മന്ത്രിസഭാ യോഗത്തില്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന് ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും പുതുക്കാനുള്ള തീരുമാനം കൈക്കൊണ്ടു. പുതുക്കിയ ശമ്പളം ചെയർമാനെ ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിന്റെ പരമാവധി തുകയ്ക്കും അംഗങ്ങളെ സെലക്ഷൻ ഗ്രേഡ് സ്കെയിലിന്റെ പരമാവധി തുകയ്ക്കും തുല്യമായിരിക്കും. ഈ തീരുമാനം മറ്റ് സംസ്ഥാനങ്ങളിലെ സമാന പദവികളിലെ സേവനവേതന വ്യവസ്ഥകള്‍ പരിഗണിച്ച ശേഷമാണ് സ്വീകരിച്ചത്

