കൊടുങ്ങല്ലൂർ: ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് കർണാടകയില്‍നിന്നു മൂന്നരക്കോടി രൂപ തട്ടിയ സംഭവത്തില്‍ കൊടുങ്ങല്ലൂരിലെ എഎസ്‌ഐയെ കസ്റ്റഡിയിലെടുത്തു. എഎസ്‌ഐ ഷെഫീർ ബാബുവിനെയാണ് ഇരിങ്ങാലക്കുടയിലെ ക്വാർട്ടേഴ്സില്‍നിന്നു കർണാടക പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡ് നടത്തുകയായിരുന്നു.
ദക്ഷിണ കന്നഡയിലെ പൊളംദുരിലാണ് സംഭവം നടന്നത്. ശൃംഗാരി ബീഡിവ്യവസായി സുലൈമാൻ ഹാജിയുടെ വീട്ടിൽ ഫെബ്രുവരി 14 വെള്ളിയാഴ്ച ആറംഗസംഘം ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡ് നടത്തുകയായിരുന്നു.ഇവർ ബീഡിവ്യവസായിയുടെ വീട്ടിൽ എത്തി മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തി. ഇവർ മടങ്ങിയശേഷം വ്യാജന്മാരാണെന്ന് തിരിച്ചറിഞ്ഞതോടെ സുലൈമാൻ ഹാജി കർണാടക പോലീസിൽ പരാതി നല്‍കി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്
കൂടുതൽ അന്വേഷണത്തിനായി കർണാടകയിലേക്ക് കൊണ്ടുപോയി
ഈ കേസിൽ പ്രതികളായവരിൽ എസ്‌ഐ ഒഴികെയുള്ളവർ കാസർഗോഡ് സ്വദേശികളാണെന്ന സൂചനയുണ്ട്. ഷെഫീറിനെയും സംഘത്തെയും കൂടുതൽ അന്വേഷണത്തിനായി കർണാടകയിലേക്ക് കൊണ്ടുപോയി
