കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു (45) എന്ന യുവാവിന് ദാരുണാന്ത്യം സംഭവിച്ചു.
10-02-2025,തിങ്കളാഴ്ച വൈകിട്ടാണ് വയനാട്ടിലെ നൂൽപ്പുഴ പഞ്ചായത്തിൽ വച്ച് ആക്രമണമുണ്ടായത്. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുന്നതിനിടെയായിരുന്നു സംഭവം.
11-02-2025,ചൊവ്വാഴ്ച രാവിലെ വനത്തിനടുത്തുള്ള പാടത്ത് മനുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മനുവിന്റെ കൂടെ ഭാര്യയുമുണ്ടായിരുന്നുവെന്നാണ് സൂചന. ഭാര്യയെ ഇതുവരെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് വനപാലകരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
10-02-2025,തിങ്കളാഴ്ച ഇടുക്കി പെരുവന്താനത്ത് ചെന്നാപ്പാറ നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മായിലിന്റെ ഭാര്യ സോഫിയ (45) എന്ന യുവതിയും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

