കളഞ്ഞ് കിട്ടിയ പണം മടക്കി നല്‍കി വിദ്യാർഥി മാതൃകയായി

മുഹമ്മ : വഴിയിൽ കളഞ്ഞുകിട്ടിയ പണപ്പൊതി ഉടമയ്ക്ക് തിരികെ നൽ കി ഏഴാം ക്ലാസ് വിദ്യാർത്ഥി. മുഹമ്മ കെ പി മെമ്മോറിയല്‍ സ്കൂളിലെ . വിദ്യാർത്ഥിയായ മുഹമ്മ തെക്കേപുരക്കല്‍ സജിത്തിന്റെ മകൻ ശിവപ്രസാദാണ് സ്കൂളില്‍ നിന്ന് വീട്ടിലേയ്ക്ക് വരുമ്പോള്‍ മുഹമ്മ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് മുന്നില്‍ നിന്ന് കിട്ടിയ പണപ്പൊതി ഉടമയ്ക്ക് നല്‍കി മാതൃകയായത്.

3500 രൂപയും ആധാർ കാർഡും മറ്റ് രേഖകളുമാണ് പൊതിക്കെട്ടില്‍ ഉണ്ടായിരുന്നത്

ലോട്ടറി വിറ്റ് നടക്കുന്ന ബാബുവിൻ്റെ കൈയ്യില്‍ നിന്ന് നഷ്ടപ്പെട്ടതായിരുന്നു പണം . 3500 രൂപയും ആധാർ കാർഡും മറ്റ് രേഖകളുമാണ് പൊതിക്കെട്ടില്‍ ഉണ്ടായിരുന്നത്. ശിവപ്രസാദ് മുഹമ്മ പൊലീസ് സ്റ്റേഷനിലെത്തി പണമടങ്ങിയ പൊതി കൈമാറുകയായിരുന്നു. പൊലീസ് അറിയിച്ചതനുസരിച്ച്‌ സ്റ്റേഷനിലെത്തിയ ബാബു പണമടങ്ങിയ പഴ്സ് ശിവ പ്രസാദില്‍ നിന്ന് കൈപ്പറ്റി. സ്വന്തമായി വീടില്ലാത്തയാളാണ് സജിത്ത്. ശിവപ്രസാദും മാതാവുമുള്‍പ്പെടുന്ന കുടുംബവുമായി സഹോദരിമാരുടെ വീടുകളില്‍ മാറി മാറി താമസിക്കുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →