വഖഫ് ഭേദഗതി ബിൽ : ജെ.പി.സി റിപ്പോർട്ട് ഇന്ന് (ഫെബ്രുവരി 3) പാർലമെന്റിന്റെ മേശപ്പുറത്തുവയ്‌ക്കും

.ഡല്‍ഹി : വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി) റിപ്പോർട്ട് ഇന്ന് (ഫെബ്രുവരി 3) പാർലമെന്റിന്റെ മേശപ്പുറത്തുവയ്‌ക്കും.ജനുവരി 30ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് റിപ്പോ‌ർട്ട് കൈമാറിയിരുന്നു. റിപ്പോർട്ടിന്റെ ഹിന്ദി – ഇംഗ്ലീഷ് പതിപ്പുകളാണ് പാലിനെന്റിൽ വയ്‌ക്കുന്നത്. ജെ.പി.സി അദ്ധ്യക്ഷൻ ജഗദംബിക പാലും ബി.ജെ.പി എം.പി സഞ്ജയ് ജയ്സ്വാളും ചേർന്നാണ്പ്ര ബിൽ സമർപ്പിക്കുക. തിപക്ഷത്തിന്റെ ഒരു നിർദ്ദേശം പോലും സ്വീകരിക്കാതെയാണ് വഖഫ് ഭേദഗതി ബില്ലിന് ജെ.പി.സി അംഗീകാരം നല്‍കിയത്. ഭരണപക്ഷം മുന്നോട്ടുവച്ച 14 ഭേദഗതികള്‍ അംഗീകരിച്ചു. ക്രിയാത്മകമായ ചർച്ച നടന്നില്ലെന്ന.ജെ.പി.സി അദ്ധ്യക്ഷൻ ജഗദംബിക പാലും ബി.ജെ.പി എം.പി സഞ്ജയ് ജയ്സ്വാളും ചേർന്ന്

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചർച്ച്ക്ക് തുടക്കമിടും

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ ചർച്ചയ്‌ക്ക് ഇന്ന് തുടക്കമിടും. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആദ്യം സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മറുപടി നല്‍കും. രാഹുലില്‍ നിന്നടക്കം പ്രതിപക്ഷ ബെഞ്ചുകളില്‍ നിന്നുണ്ടാകുന്ന പരാമർശങ്ങളില്‍ സഭ പ്രക്ഷുബ്ദ്ധമായേക്കും. കുംഭമേളയില്‍ വി.ഐ.പികള്‍ക്ക് മാത്രമാണ് സുരക്ഷയെന്ന് ആരോപണമുന്നിക്കാൻ പ്രതിപക്ഷം ശ്രമിക്കും. നയപ്രഖ്യാപനപ്രസംഗത്തിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷവും പോരിനിറങ്ങിയേക്കും. പ്രസംഗം വായിച്ചു തീർന്നപ്പോഴേക്കും രാഷ്ട്രപതി തളർന്നുവെന്നായിരുന്നു സോണിയയുടെ പരാമർശം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →