. ന്യൂദല്‍ഹി:എയിംസ് ആലപ്പുഴയ്‌ക്ക് നല്‍കണം എന്നാണ് ആഗ്രഹം എന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ മുതല്‍ ആലപ്പുഴയ്‌ക്കായി വാദിക്കുന്ന ആളാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു.ആലപ്പുഴയില്‍ ആയാലും എയിംസ് കേരള ജനതയ്‌ക്ക് ഉപകാരപ്രദമാണ് എന്ന് മന്ത്രി പറഞ്ഞു.
ആലപ്പുഴയും തിരുവനന്തപുരം പോലെയാകണം
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആലപ്പുഴയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആലപ്പുഴയും തിരുവനന്തപുരം പോലെയാകണം. അതേസമയം അതിന് ചില ചട്ടങ്ങളും നടപടികളും ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.തന്റെ കാലാവധി അവസാനിക്കും മുന്‍പ് എയിംസിന്റെ പണിയെങ്കിലും തുടങ്ങിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
