.കൊച്ചി: വിദേശത്ത് വിവാഹിതരായവർക്ക് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയില്‍ വിവാഹ രജിസ്ട്രേഷൻ സാധ്യമല്ലെന്ന് ഹൈകോടതി.ഇത്തരം വിവാഹങ്ങള്‍ ഫോറിൻ മാര്യേജ് ആക്ടിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. തൃശൂർ സ്വദേശി പി.ജി. വിപിനും ഇന്തോനേഷ്യൻ യുവതിയായ ഭാര്യ മാഡിയ സുഹർകയും നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്
വിദേശത്ത് നടന്ന വിവാഹമായതിനാല്‍ ഫോറിൻ മാര്യേജ് ആക്ടാണ് ബാധകമാവുകയെന്നും കോടതി വ്യക്തമാക്കി
അതേസമയം, വിദേശത്ത് വിവാഹിതരായ ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ ദമ്പതികള്‍ക്ക് വിദേശത്തേക്ക് പോകാതെ തന്നെ ഓണ്‍ലൈൻ വഴി ഫോറിൻ മാര്യേജ് ആക്ടിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാൻ ജസ്റ്റിസ് സി.എസ്. ഡയസ് അനുമതി നല്കി. 2014ല്‍ ഇന്തോനേഷ്യയില്‍ വിവാഹിതരായ ഇവർ നിലവില്‍ തൃശൂരിലാണ് താമസം. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ നല്കിയ അപേക്ഷ നിരസിച്ചതിനെ ത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഇന്ത്യയില്‍ വിവാഹം നടത്താത്തതിനാല്‍ സ്പെഷല്‍ മാര്യേജ് ആക്ട് ബാധകമല്ലെന്നും വിദേശത്ത് നടന്ന വിവാഹമായതിനാല്‍ ഫോറിൻ മാര്യേജ് ആക്ടാണ് ബാധകമാവുകയെന്നും കോടതി വ്യക്തമാക്കി.
ഇതിനാവശ്യമായ സഹായം ചെയ്തുനല്കാൻ കേന്ദ്രസർക്കാറിന് നിർദേശം നല്കി
ഹരജിക്കാരുടെ വിവാഹ സർട്ടിഫിക്കറ്റ് ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസി അറ്റസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഫോറിൻ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഓണ്‍ലൈനില്‍ ഇതിന് കോടതി അവസരം നല്‍കിയത്. ഇതിനാവശ്യമായ സഹായം ചെയ്തുനല്കാൻ കേന്ദ്രസർക്കാറിന് നിർദേശം നല്കി
