ഡല്‍ഹി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട ചർച്ചകള്‍ പുരോഗമിക്കുകയാണ്.കാർഷിക, ധനകാര്യ, ഊർജ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ കിട്ടിയ പങ്കിനെ കുറിച്ചുള്ള സംവാദങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്ത, എന്നാല്‍ എല്ലാ ബജറ്റിലും കൃത്യമായി വലിയൊരു തുക തന്നെ നീക്കി വയ്ക്കുന്ന മേഖലയാണ് പ്രതിരോധം
പ്രതിരോധ മേഖലയ്ക്കായി 6.8 ലക്ഷം കോടി രൂപ നീക്കിവച്ചു
മാറിയ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും മറ്റ് വിഷയങ്ങളും പ്രതിരോധ മേഖലയില്‍ നീക്കി വയ്ക്കുന്ന തുകയില്‍ കാലാതീതമായ മാറ്റങ്ങള്‍ കൊണ്ട് വരാൻ സർക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ ബജറ്റുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കണക്കെടുത്താല്‍ ചെറു രാജ്യങ്ങളുടെ ജിഡിപിയോളം വരുമിത്.ഇത്തവണയും മോദി സർക്കാർ പ്രതിരോധ മേഖലയ്ക്ക് പണം അനുവദിക്കുന്നതില്‍ ഒട്ടും പിശുക്ക് കാട്ടിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ പ്രതിരോധ മേഖലയ്ക്കായി 6.8 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
..2024-25ലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 1.9 ശതമാനവും സർക്കാരിന്റെ ബജറ്റിന്റെ 13.45 ശതമാനവും പ്രതിരോധത്തിനാണ് വകയിരുത്തിയത്. ഇത് മേഖലയിലെ പ്രധാന എതിരാളികളായ പാകിസ്ഥാൻ, ചൈന എന്നിവരില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിടാൻ പ്രാപ്‌തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവതരിപ്പിക്കുന്നത്.
പാകിസ്ഥാന്റെ പ്രതിരോധ ബജറ്റ് 65,000 കോടി രൂപയും ചൈനയുടേത് 20 ലക്ഷം കോടി രൂപയ്ക്ക് മുകളിലുമാണ്.
നിലവില്‍ പാകിസ്ഥാന്റെ പ്രതിരോധ ബജറ്റ് 65,000 കോടി രൂപയ്ക്ക് മേലെയാണ് എന്നാണ് കണക്കാക്കുന്നത്. ഇത് ഇന്ത്യയുടെ പ്രതിരോധ ബജറ്റിനേക്കാള്‍ വളരെ താഴെയാണ്. അത് ഇന്ത്യയുടെ സൈനിക ശേഷിയിലും നിങ്ങള്‍ക്ക് കാണാവുന്നതാണ്. എന്നാല്‍ ചൈന ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ ഒരുപടി മുകളിലാണ് 20 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് അവരുടെ പ്രതിരോധ ബജറ്റ്. എങ്കിലും ഇന്ത്യ വർഷം തോറും ഈ അന്തരം കുറച്ചുകൊണ്ട് വരാനുള്ള ശ്രമത്തിലുമാണ്
