യമുനാ നദിയില്‍ വിഷമാലിന്യം കലർത്തുന്നുവെന്ന പരാമർശം : അരവിന്ദ് കേജരിവാളിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: യമുനാ നദിയില്‍ ഹരിയാനയില്‍നിന്നു വിഷമാലിന്യം കലർത്തുന്നുവെന്ന പരാമർശത്തില്‍ ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഒരവസരം കൂടി കേജരിവാളിന് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷൻ

യമുനയില്‍ മനഃപൂർവം വിഷം കലർത്തുന്നുവെന്ന ആരോപണത്തെ സാധൂകരിക്കാനുള്ള തെളിവ് നല്‍കാൻ ഒരവസരം കൂടി തെരഞ്ഞെടുപ്പ് കമ്മീഷൻ കേജരിവാളിന് നല്‍കി. വിഷത്തിന്‍റെ തരം, അളവ്, അവ കലർത്തുന്ന രീതി എന്നിവയെക്കുറിച്ചുള്ള തെളിവുകള്‍ ജനുവരി 31ന് രാവിലെ 11നകം നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കേജരിവാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →