യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഏതാനും ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ ഇന്ത്യ വെട്ടിക്കുറച്ചേക്കും

യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കു തിരിച്ചും വലിയ തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഏതാനും ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ ഇന്ത്യ വെട്ടിക്കുറച്ചേക്കുമെന്നു സൂചന. ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം നടത്താനിരിക്കേയാണ് ഇന്ത്യയുടെ നിർണായക നീക്കം.

അതേനാണയത്തില്‍ യുഎസും ഉയർന്ന തീരുവ ചുമത്തുമെന്നും ട്രംപിന്റെ ഭീഷണി .

.ഉരുക്ക്, വിലകൂടിയ മോട്ടർസൈക്കിളുകള്‍, ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കുള്ള തീരുവയാണു കുറയ്ക്കുക. യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഇരുപതിലേറെ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനത്തിലധികം തീരുവ ചുമത്തുന്നുണ്ട്. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ യുഎസ് ഇറക്കുമതിക്കു വലിയ തീരുവ ചുമത്തുന്നുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. അതേനാണയത്തില്‍ യുഎസും ഉയർന്ന തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →