ഇരിട്ടി: ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കുന്നതിന് പകരം ജനങ്ങളെ വിധിക്കു വിടാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയം അനുവദിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മലയോര സമര പ്രചരണ ജാഥയ്ക്ക് ഇരിട്ടി കീഴ്പള്ളിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. മലയോരങ്ങളില്‍ മനുഷ്യൻ്റെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ്.വയനാട്ടില്‍ ആദിവാസി സ്ത്രിയെ പുലി കടിച്ചു കൊലപ്പെടുത്തിയപ്പോള്‍ അവിടെ സന്ദർശം നടത്താതെ കോഴിക്കോട് ബീച്ചില്‍ പാട്ടു പാടി ആനന്ദം നൃത്തമാടിയ വനം വകുപ്പ് മന്ത്രി ശശീന്ദ്രൻ സംസ്ഥാനത്തിന് ബാധ്യതയാണെന്നും സതീശൻ പറഞ്ഞു
വന്യജീവി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താൻ കേന്ദ്രം തയ്യാറാകണം.
ഹിമാചല്‍ പ്രദേശ്, മധ്യ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്യമൃഗശല്യത്തിനെതിരെ സ്വീകരിച്ച നടപടികള്‍ പഠിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കാൻ സംസ്ഥാനം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാലു കൊല്ലമായി വന്യജീവി അക്രമത്തിനിരയാകുന്നവർക്ക് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. വന്യജീവി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താൻ കേന്ദ്രം തയ്യാറാകണം. ഇതിനായി സംസ്ഥാനത്തെ മുഴുവൻ യു ഡി എഫ്‌എം പി മാരും കേന്ദ്രത്തില്‍ ശബ്ദമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
എ ഐ സി സി വർക്കിംങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഇബ്രാഹിംമുണ്ടേരി അദ്ധ്യക്ഷനായി.എം എല്‍ എ ജോണ്‍, രാജൻ ബാബു, അബ്ദുള്‍ റഹ്മാൻ കല്ലായി, പി.ടി. മാത്യു, മാർട്ടിൻ ജോർജ്ജ്, അപു ജോണ്‍ ജോസഫ് , സേ ാാണി സെബാസ്റ്റ്യൻ , കരിംചേലേരി, ചന്ദ്രൻ തില്ലങ്കേരി, വി എ നാരായണൻ, സജീവ് മാറോളി , അമ്യത രാമകൃഷ്ണൻ, എം സി സെബാസ്റ്റ്യൻ, ജിമ്മി അന്തിനാട്ട് തുടങ്ങിയവർ സംസാരിച്ചു
