കൊല്ലം: കല്ലടയാറ്റില്‍ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുന്നിക്കോട് സ്വദേശി അഹദാണ് മരിച്ചത്. കല്ലടയാറ്റിലെ പത്തനാപുരം കമുകുംചേരിയിലെ കടവിലായിരുന്നു സംഭവം.സ്കൂളിലെ റിപബ്ലിക് ദിനാഘോഷം കഴിഞ്ഞ് മടങ്ങും വഴി കൂട്ടുകാർക്കൊപ്പം ആറ്റില്‍ ഇറങ്ങിയ കുട്ടി ഒഴുക്കില്‍പ്പെടുകയായിരുന്നു
. സുഹൃത്തുക്കള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് ഫയർഫോഴ്സെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. കുന്നിക്കോട് എപിപിഎം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അഹദ്
